Call us +91-9400006494/0497 283 5260
Email Us thsthottada@gmail.com
Gov.Technical High School Kannur (former JTS) was established in 1963 under the technical education department. Technical high schools are meant for rendering technical vocational skills along with the high school education. The school ( THS Kannur) is situated in a beautiful and eco friendly campus at the national high way (Kannur – Thalassery NH 66) of Thottada, the educational hub of Kannur.
This prestigious institution contributed many expert technologists and technocrates in and outside the country. The school is moving on with the advancement of the technologies evolving day by day. Kannur Technical school Is one of the major Technical High schools in kerala stands as a model for other schools in the excellence of curricular and co curricular activities and the development of infrastructure.
ടെക്നിക്കൽ ഹൈസ്കൂൾ കണ്ണൂർ SPC ഉദ്ഘാടനം കണ്ണൂർ ടെക്നിക്കൽ ഹൈസ്കൂളിൽ പുതുതായി അനുവദിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘടാനം 17 / 09 / 2021 ന് വൈകുന്നേരം 3.30 ന് ബഹുമാനപെട്ട കേരള മുഖ്യമന്ദ്രി ശ്രീ പിണറായി വിജയൻ അവർകൾ ഓൺലൈൻ വഴി നിർവഹിച്ചു. സ്കൂൾ തലത്തിൽ നടന്ന പരിപാടിയിൽ ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ MLA അധ്യക്ഷം വഹിച്ചു . ചടങ്ങിൽ ശ്രീ അനിൽ എം (ഇൻസ്പെക്ടർ എടക്കാട് )പതാക കൈമാറി . എടക്കാട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ വിനോദ് ആർ പി പദ്ധതി വിശദീകരിച്ചു സ്റ്റുഡൻറ് പോലീസ് കേഡറ്റ് ഓഫീസ് ഉദ്ഘടാനം ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ MLA നിർവഹിച്ചു ശ്രീ സാബു വേലായുധൻ ( പി ടി എ വൈസ് പ്രസിഡന്റ് ), ശ്രീ ആനന്ദകുമാർ സി (excise inspector ) ശ്രീ രമേശൻ തെക്കൻ ( പോളിടെക്നിക് കോളേജ് കണ്ണൂർ ) ശ്രീ പുരുഷോത്തമൻ വി (സൂപ്രണ്ട് ടെക്നിക്കൽ ഹൈസ്കൂൾ നടുവിൽ )എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു .ചടങ്ങിന് സ്കൂൾ സൂപ്രണ്ട് ദിലീപ് എം സ്വാഗതവും ശ്രീ രൂപേഷ് (CPO) നന്ദിയും പറഞ്ഞു
തോട്ടട ടെക്നിക്കൽ ഹൈസ്കൂളില്‍ അക്ഷരവെളിച്ചം തേടിയെത്തുന്ന ഈ നാടിന്‍റെ മക്കള്‍ക്ക് അച്ചടക്കവും ആത്മവിശ്വാസവും ലഭിക്കുന്നതിന് സഹായിക്കുന്ന സ്റ്റുഡന്‍റ് പോലീസ് കേഡററ് അനുവദിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. എസ്. പി. സി യുടെ സംസ്ഥാനതല ഉദ്ഘാടനം 2021 സെപ്തംബര്‍ 17 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് സ്കൂളില്‍ ചേരുന്ന യോഗത്തില്‍ ബഹു: എം. എല്‍. എ ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ബഹു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ. ടി. ഒ. മോഹനന്‍ മുഖ്യാതിഥി ആയിരിക്കും.
തോട്ടട ടെക്നിക്കൽ ഹൈസ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥി ശ്രീ സാവിയോ പി. 46 കി. വിഭാഗം ജൂനിയർ ജില്ലാ ബോക്സിംഗ് ചാമ്പ്യൻ.
8th std. A class PTA meeting scheduled to be conduct on 29/08/2021 Saturday 8 pm in google meet.
ടെക്നിക്കല്‍ ഹൈസ്കൂള്‍ കോമ്പൌണ്ടില്‍ കേരള സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന "നക്ഷത്രവനം" സംരംഭവും, കേരള വനം വന്യജീവി വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന "വിദ്യാവനം" (miyawaki forest) സംരംഭവും പുരോഗമിക്കുന്നു - - - - - - - - - - - - - - - - - - - - - - - - - - -
ഗവണ്‍മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനങ്ങളിലേക്ക് 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്‍റെ കീഴിലുള്ള ഗവ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നാടത്തപ്പെടുന്ന 2 വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് സര്‍ട്ടിഫികറ്റ് കോഴ്സിലേയ്ക്ക് 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ആപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും 09-08-2021 മുതല്‍ www.sittrkerala.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നീര്‍ദിഷ്ട സര്‍ട്ടിഫികറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന്‍ ഫീസ് ആയി 25 രൂപ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ 31.08.2021 വൈകിട്ട് 4 മണിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. എസ്. എസ്.എല്‍.സി.യാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാസമര്‍പ്പണത്തിനും തുടര്‍ന്നുള്ള അഡ്മിഷന്‍ പ്രക്രിയയിലും സ്ഥാപനജീവനക്കാരും അപേക്ഷകരും കോവിഡ് 19 ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ഈ കോഴ്സില്‍ പ്രധാനമായും വസ്ത്ര നിര്‍മ്മാണം, അലങ്കാരം, രൂപകല്‍പന, വിപണനം എന്നീ മേഖലകളില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കുന്നു. പരമ്പരാഗത വസ്ത്ര നിര്‍മ്മാണ മേഖലകളില്‍ വൈദഗ്ദ്യം നേടുന്നതിനോടപ്പം കംപ്യുട്ടര്‍ അധിഷ്ഠിത ഫാഷന്‍ ഡിസൈനിങ്ങിലും പ്രാവീണ്യം നേടാന്‍ അവസരം ഒരുക്കുന്നു. വസ്ത്ര നിര്‍മ്മാണ മേഖലയിലെ പുതിയ മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തി 2017 ല്‍ ഇതിന്‍റെ കരിക്കുലം പരിഷ്കരിച്ചിട്ടുണ്ട്. കൂടാതെ ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന ഇന്‍റ്സ്ട്രീ ഇന്‍റേണ്‍ഷിപ്പ്, വ്യക്തിത്വമികവും ഇങ്ഗ്ലീഷ് ഭാഷാ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇങ്ഗ്ലീഷ് പരിശീലനവും ഈ കോഴ്സിന്‍റെ സവിശേഷതയാണ്. ജോലിക്ക്പുറമെ സ്വന്തമായി ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ഈ സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ സജ്ജമാകുന്നതാണ്. ഈ കോഴ്സുകള്‍ നടത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവരം www.dtekerala.gov.in അല്ലെങ്കില്‍ www.sittrkerala.ac.in എന്ന വെബ്സൈറ്റുകളില്‍ "Institutions & Courses" എന്ന ലിങ്കില്‍ ലഭ്യമാണ്.
We provide high-tech classroom facilities to students
Provided and Prepared in School Premises
Our School building is of government type
We have books library for all the students.
Our medium of instruction isEnglish
Our school category is Government Technical HighSchool
We provide Physical fitness centre facilities to students
We provide modernized workshop for students in School Premises
Our School building have eco-friendly campus